തൊട്ടാൽ മഷി ചീറ്റും,മാരക വിഷവും, ഒക്ടോപസ് ചില്ലറക്കാരനല്ല

ഇപ്പോൾ എൻ.ഐ.എയുടെ ഓപ്പറേഷൻ ഒക്ടോപസ് ചർച്ചയാകുമ്പോൾ കടലിനടിയിലെ നീരാളിയായ ഇതിന്റെ മാരക വിഷം അറിഞ്ഞിരിക്കണം. ഒക്ടോപസ് മീൻ ആണേലും ഇതിന്റെ രൂപ ആകൃതി ഭീകരമായതും ഭയപ്പെടുത്തുന്നതുമാണ്‌. മിക്കവാറും ഒക്ടോപസ് മീനുകൾക്ക് നല്ല വിഷയം ഉണ്ട്. ശത്രുക്കൾ വരുമ്പോൾ ഇത് വലിയ തോതിൽ മഷി വെള്ളത്തിലേക്ക് ചീറ്റും. ഇതിലാണ്‌ വിഷം അടങ്ങിയിട്ടുത്. ഇത് മനുഷ്യന്റെ ഉള്ളിൽ ചെന്നാലും മരണം വരെ സംഭവിക്കാം.

എന്നാൽ ചില ഏഷ്യൻ രാജ്യങ്ങളിൽ ഒക്ടോപസ് എന്ന മൽസ്യത്തേ തിന്നുന്നവർ ഉണ്ട്. പാശ്ചാത്യ നാടുകളിൽ ഇതിനെ സീഫുഡ് ആയി ഉപയോഗിക്കുന്നു. ക്ളീൻ ചെയ്ത് കൂടുകളിലാക്കി കടകളിൽ കിട്ടും. മലയാളികളിൽ ഒക്ടോപസ് കറി അത്ര സുപരിചിതം അല്ലെങ്കിലും ചിലർ ഇതിനെ കിട്ടിയാൽ മീൻ കറിയായി മുളക് ഇട്ട് പറ്റിച്ച് കറിയാകും. ചിലർ വറുത്ത് ഉപയോഗിക്കും. പാശ്ചാത്യർ ആകട്ടേ ഇതിനെ പുഴുങ്ങി എടുത്ത് വെജിറ്റബിൾ സാലഡിന്റെ ഒപ്പം ചേർത്ത് കഴിക്കും. വിഷം ചീറ്റുന്ന ഈ നിരാളിയേ ഏറ്റവും അധികം ഉപയോഗിക്കുന്നത് ചൈനക്കാരാണ്‌

എട്ട് കൈകാലുകളുള്ള മോളസ്‌കാണ് നീരാളി .ഏകദേശം 300 സ്പീഷീസുകൾ അടങ്ങിയിരിക്കുന്നു,ഇതിനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ ഭയക്കും. ചെറു ജീവികളേയും മറ്റും അതിന്റെ നീരാളി കാലുകളിൽ പിടിച്ച് ഭക്ഷണം ആക്കും. കടൽ വെള്ളത്തിൽ ഇതിന്റെ നീരാളി കാലുകൾ വിടർത്തിയാൽ ഭീമാകാരനായി വലുതാകും.സെഫലോപോഡ വിഭാഗത്തിൽ സ്ക്വിഡു മൽസ്യം കൂടിയാണിത്.ഇതിന്റെ കാലുകൾ അടക്കം പച്ചയായി കടിച്ച് തിന്നുന്ന ചൈനക്കാർ ഉണ്ട്. ഇതിനെ പച്ചക്ക് തിന്നാൽ നീരാളി ശക്തി കിട്ടും എന്ന് അന്ധമായി വിശ്വസിക്കുന്ന ചൈനീസ് പുരാണങ്ങൾ ഉണ്ട്.

എട്ട് അവയവങ്ങളുടെ മധ്യഭാഗത്ത് രണ്ട് ഭയപ്പെടുത്തുന്ന ഉണ്ട കണ്ണുകൾ ഈ മൽസ്യത്തിനുണ്ട്.കൊക്കുകളുള്ള വായും ഉള്ള ഒരു നീരാളിക്ക് കടൽ ജലത്തിൽ ഭയപ്പെടുത്തുന്ന രൂപമാണ്‌. ഇതിന്റെ രൂപ ഭീതിയിൽ നിന്നാണ്‌ നീരാളി എന്ന പേർ ഉണ്ടായതും.ഒക്ടോപസുകൾക്ക് സങ്കീർണ്ണമായ ഒരു നാഡീവ്യവസ്ഥയും മികച്ച കാഴ്ചശക്തിയുമുണ്ട്, കൂടാതെ എല്ലാ അകശേരുക്കളിൽ ഏറ്റവും ബുദ്ധിമാനും പെരുമാറ്റ വൈവിദ്ധ്യമുള്ളവയുമാണ്.വേട്ടക്കാരിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇതിന്റെ കഴിവ് അപാരമാണ്‌.ശത്രുക്കൾക്കെതിരെ വൻ തോതിൽ മഷി ചീറ്റി തെറുപ്പിക്കും. ആ ഭാഗത്തേ ജലം മുഴുവൻ മഷി നിറയുമ്പോൾ ശത്രു ഭയന്ന് പോകും.വെള്ളത്തിലൂടെ വേഗത്തിൽ ഓടാനും ഒളിക്കാനും അത്ഭുതസ്കരമായ കഴിവാണ്‌ ഇതിനുള്ളത്.എല്ലാ നീരാളികളും വിഷമുള്ളവയാണ്, എന്നാൽ നീല-വളയമുള്ള നീരാളികൾ മാത്രമേ മനുഷ്യർക്ക് മാരകമാണെന്ന് അറിയപ്പെടുന്നുള്ളൂ.