സരിതയോട് സംസാരിച്ച് എം വി ജയരാജൻ, ഓഡിയോ വിഷം തന്നതാ സാറേ…ഓ…ഓ..

സോളാര്‍ കേസ് പ്രതി സരിത എസ് നായരും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. സരിതയോട് വലിയ അടുപ്പം ഉള്ള വ്യക്തിയെപ്പോലെ സ്‌നേഹത്തോടെ എംവി ജയരാജന്‍ സംസാരിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ സരിതുമായി ഇത്ര വലിയ അടുപ്പം സൂക്ഷിക്കുവാന്‍ സരിതയും എംവി ജയരാജനം തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

മുമ്പ് പിസി ജോര്‍ജും സരിതയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നപ്പോള്‍ വലിയ വിമര്‍ശനമാണ് പിസി ജോര്‍ജിനെതിരെ ഉയര്‍ന്നത്. ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ സിപിഎമ്മും സരിതയും തമ്മിലുള്ള ബന്ധം പുറത്തായെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശര്‍ ഉന്നയിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് തന്നെ കൊലപ്പെടുത്തുവാന്‍ പദ്ധതി തയ്യാറാക്കുന്നതായി സരിത ആരോപിക്കുന്നു.