കർണാടക കോൺഗ്രസിനു ATM ആണ്‌.ക്യാഷ് പിൻവലിക്കാൻ പരിധി വെയ്ക്കണം,പരിധി വയ്ക്കാതിരുന്നതായിരുന്നു ബി.ജെ.പിയെ ജനം ബ്ളോക്ക് ചെയ്തത്

കലഹിക്കാതെ ഇരുന്നാൽ 5കൊല്ലം സുഖമായി കോൺഗ്രസിനു കർണ്ണാടകം ഭരിക്കാം എന്നും എന്നാൽ കർണ്ണാടകം കോൺഗ്രസിന്റെ എ ടി എം മിഷ്യൻ ആണെന്നും സൂചിപ്പിച്ച് ജിതിൻ കെ ജേക്കബിന്റെ കുറിപ്പ്. പക്ഷെ ആ ആട്മ്മ് ൽ നിന്ന് ക്യാഷ് പിൻവലിക്കാൻ പരിധി വെയ്ക്കണം. ബിജെപി അത് ചെയ്തില്ല. പരിധിയില്ലാതെ പിൻവലിച്ചു കൊണ്ടിരുന്നു. അതാണ് ഇപ്പോൾ ജനം ബ്ലോക്ക്‌ ചെയ്തത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

കോൺഗ്രസ്‌ അർഹിച്ച വിജയം തന്നെയാണ് നേടിയത്. കഴിഞ്ഞ 38 വർഷമായി കർണാടകയിൽ അധികാരത്തുടർച്ച ഉണ്ടായിട്ടില്ല എന്ന വാദമൊക്കെ പറഞ്ഞാലും കോൺഗ്രസിന്റെ ഈ വിജയത്തിന് ഒരു തിളക്കക്കുറവും ഇല്ല. മികച്ച വിജയം തന്നെയാണ് ഇത്.ബിജെപി ഭരണത്തിൽ കർണാടകയിൽ ഉണ്ടായ അഴിമതിയുടെ തോത് വെച്ച് നോക്കുമ്പോൾ ബിജെപിക്ക് ഇത്രയും സീറ്റ്‌ കിട്ടിയത് തന്നെ വലിയ ഭാഗ്യമാണ്. ജനം അത്രയ്ക്ക് വെറുത്തിരുന്നു.സാധാരണ നഗരങ്ങളിൽ ആണ് കൂടുതൽ അഴിമതി എങ്കിൽ കർണാടകയിൽ അത് ഗ്രാമീണ മേഖലകളിൽ ആയിരുന്നു. സർക്കാർ പദ്ധതിക്ക് ഭൂമി വിട്ടുകൊടുത്തതിന് സർക്കാരിൽ നിന്ന് കിട്ടേണ്ട പൈസയ്ക്ക് വരെ കമ്മീഷൻ വാങ്ങുന്ന തരത്തിൽ അഴിമതി.

സംസ്ഥാന സർക്കാർ പദ്ധതികൾ മുഴുവൻ അഴിമതിയിൽ കുളിച്ചത് ആയിരുന്നു. കേന്ദ്ര പദ്ധതികൾക്ക് കൃത്യമായ ഓഡിറ്റ് ഉള്ളത് കൊണ്ട് അത് മാത്രമാണ് ജനങ്ങളിലേക്ക് അഴിമതി കൂടാതെ എത്തിയത്.അതുപോലെ കോൺഗ്രസിന് ഏറ്റവും ശക്തമായ സംഘടന സംവിധാനം ഉള്ള സംസ്ഥാനം കൂടിയാണ് കർണാടക. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളികൾ. അത് കർണാടകയുടെ എല്ലാ മേഖലകളിലും ഉണ്ട് എന്ന് എടുത്ത് പറയേണ്ടതുണ്ട്.മോഡിക്ക് വന്ന് എല്ലാ സംസ്ഥാനവും ഭരിക്കാൻ കഴിയില്ലല്ലോ. ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേക്കനിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ആയിരുന്നു മോഡിക്ക് താൽപ്പര്യം എന്ന് ആദ്യം കേട്ടിരുന്നു.
കേന്ദ്ര പദ്ധതികൾ അല്ലാതെ സംസ്ഥാന സർക്കാരിന്റെതായി നടപ്പാക്കി വിജയിപ്പിച്ച ഒരു പദ്ധതിയും കർണാടകയിൽ ബിജെപിക്ക് പറയാൻ ഇല്ലായിരുന്നു.
ജാതി വോട്ടുകളും, പണവും ശക്തമായ സ്വാധീനം ചെലുത്തുന്ന കർണാടകയിൽ മുഖ്യമന്ത്രി സ്ഥാന മോഹികളുടെ തള്ളിക്കയറ്റമാണ് ഇനി കോൺഗ്രസ്‌ നേരിടാൻ പോകുന്ന വെല്ലുവിളി. ഉദ്ദേശിക്കുന്ന സ്ഥാനം കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടും എന്നുറപ്പ്. ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആയില്ല എങ്കിൽ കർണാടകയിൽ അധികം വൈകാതെ ഭരണ മാറ്റം ഉണ്ടായേക്കാം.
ഇനി രസകരമായ ഒരു കാര്യം കൂടി പറയാം. ഈയിടെ ഞങ്ങളുടെ ഒരു ലോക്കൽ ബിസിനസ്‌ കറസ്പോൺഡന്റ് (BC) പയ്യൻ ഫോണിലെ ഒരു ടെക്നിക്കൽ ഇഷ്യൂ പരിഹരിക്കാൻ വന്നു. ഫോണിന്റെ പാസ്സ്‌വേർഡ്‌ – Modi@ എന്ന് തുടങ്ങുന്ന ഒന്നായിരുന്നു. ഞാൻ തമാശക്ക് ചോദിച്ചു, ബിജെപിക്കാരൻ ആണല്ലേ? അവൻ പറഞ്ഞു, ബിജെപിക്കാരൻ ഒന്നുമല്ല പക്ഷെ മോഡിയുടെ കടുത്ത ആരാധകൻ ആണ്.
ഞാൻ ചോദിച്ചു ‘ അപ്പോൾ കർണാടകയിൽ ബിജെപി വിജയിക്കുമോ? അവൻ പറഞ്ഞു, ‘ഇല്ല, ഇത്തവണ ഞങ്ങൾ കോൺഗ്രസിനെ വോട്ട് ചെയ്യൂ’. ലോക്കൽ ബിജെപിക്കാരെ അവന് ഇഷ്ട്ടമല്ല. പക്ഷെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിക്കെ വോട്ട് ചെയ്യൂ.അത് തന്നെയാണ് സംഭവിക്കാൻ പോകുന്നതും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ്ഗഡ് തിരഞ്ഞെടുപ്പുകളിലും, UP യിലെ ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചത് കോൺഗ്രസ്‌ ആയിരുന്നു.
അന്ന് എല്ലാവരും പറഞ്ഞു 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയും എന്ന്. പക്ഷെ സംഭവിച്ചത് ചരിത്രം.ബിജെപി മുക്ത ദക്ഷിണ ഇന്ത്യ എന്നൊക്കെ പറഞ്ഞാൽ, അപ്പോൾ ഇന്നലെ വരെ അത് കോൺഗ്രസ്‌ മുക്ത ദക്ഷിണ ഇന്ത്യ ആയിരുന്നോ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. ബംഗാളും, ത്രിപുരയും കോട്ടകളാക്കി വെച്ചിരുന്ന സിപിഎം ഇന്ന് അവിടങ്ങളിൽ ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം തകർന്നടിഞ്ഞു.’യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ, കട്ടിങ്ങ് സൗത്ത്’ മോഹികൾ ഒക്കെ ഉഷാറാകും എന്നറിയാം. അത് നമുക്ക് വഴിയേ കാണാം.വ്യക്തമായ ജനവിധിയാണ് കോൺഗ്രസിന് കർണാടകയിൽ ലഭിച്ചിരിക്കുന്നത്. ബിജെപി പോയത് കൊണ്ട് കർണാടകയിൽ അഴിമതി കുറയും എന്ന ഒരു വിശ്വാസവും ഇല്ല. കക്കരുത് എന്ന് പറയുന്നില്ല, പക്ഷെ അതിനും ഒരു ദയയൊക്കെ വേണം. അല്ലെങ്കിൽ ജനം ഇങ്ങനെ പ്രതികരിക്കും.
തമ്മിൽ കലഹിക്കാതെ ഇരുന്നാൽ കോൺഗ്രസിന് 5 വർഷം സുഖമായി കർണാടക ഭരിക്കാം. കോൺഗ്രസിനെ സംബന്ധിച്ച് കർണാടക അവരുടെ ATM കൂടിയാണ്. എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായിക്കാണും. പക്ഷെ ആ ATM ൽ നിന്ന് ക്യാഷ് പിൻവലിക്കാൻ പരിധി വെയ്ക്കണം. ബിജെപി അത് ചെയ്തില്ല. പരിധിയില്ലാതെ പിൻവലിച്ചു കൊണ്ടിരുന്നു. അതാണ് ഇപ്പോൾ ജനം ബ്ലോക്ക്‌ ചെയ്തത്.
കർണാടകയിൽ അടിസ്ഥാന സൗകര്യ വികസനം എത്താത്ത നൂറുകണക്കിന് ഗ്രാമങ്ങൾ ഇപ്പോഴുമുണ്ട്. പദ്ധതികളുടെ കുത്തൊഴുക്ക് ആയിരുന്നു കഴിഞ്ഞ 5 വർഷവും, പക്ഷെ ജനങ്ങളിലേക്ക് അതിന്റെ ഗുണം എത്തിയില്ല എന്ന് മാത്രം. പദ്ധതി പണം പോയത് മുഴുവൻ ലോക്കൽ പാർട്ടി നേതാക്കന്മാരിലേക്കാണ്.
ബിജെപിക്ക് ചെയ്യാൻ പറ്റാത്തത് കോൺഗ്രസിന് സാധിക്കട്ടെ..