ചരിത്രം തിരുത്തി മോദി, അധികാരകൊതിയില്ല ആധിപത്യമാണ്‌ ലക്ഷ്യം, മഹാരാഷ്ട്രയിലെ തന്ത്രത്തിനു പിന്നിൽ

പട ജയിച്ച് വന്നവന്‌ തന്നെ ഇരിക്കട്ടേ മുഖ്യ സിംഹാസനം. 106 സീറ്റുള്ള ബിജെപി 48 എം എൽ എ മാർ മാത്രം ഉള്ള മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രി ആക്കുമ്പോൾ ഇന്ത്യയിലെ പ്രതിപക്ഷ സംസ്ഥാനങ്ങൾ ഭയക്കണം. മോദി കണ്ണ്‌ വയ്ച്ചാൽ പിന്നെ രക്ഷയില്ല, അത് നടന്നിരിക്കും. പട ജയിച്ച് വരുന്നവർക്ക് മറ്റ് സംസ്ഥാനത്തും ഈ സമ്മാനം ബിജെപി നല്കും എന്ന് സൂചനകൂടിയാണിത്. അധികാര കൊതിയല്ല. ആധിപത്യം സ്ഥാപിക്കലും കീഴടക്കലും ആണ്‌ രാഷ്ട്രീയം എന്ന് മഹാ രാഷ്ട്രയിൽ ബിജെപി വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി ആകുമെന്ന വാർത്ത കേട്ട് ഞടുങ്ങി വിറച്ച് പ്രതിപക്ഷ സംസ്ഥാനങ്ങൾ‌.106 എം എൽ എ മാരുള്ള ബിജെപി 49 എം എൽ എ മാരുള്ള വിമത ശിവസേനക്ക് മുഖ്യമന്ത്രി പദം നല്കുമ്പോൾ വിറയ്ക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ബിജെപി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തരമൊരു നീക്കത്തിലൂടെ. അധികാര കൊതിയല്ല വിജയവും ലക്ഷ്യവുമാണ്‌ തങ്ങൾക്ക് പ്രധാനം എന്ന സന്ദേശമാണ് ബിജെപി ഇതിലൂടെ നൽകുന്നത്. മോദി സർക്കാരിന്റെ അത്തരമൊരു നീക്കത്തിന് വൻ പ്രശംസയാണ് ലഭിക്കുന്നത്.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 18 സംസ്ഥാനങ്ങളിലും ബിജെപിക്കാണ് മൃ​ഗീയ ഭൂരിപക്ഷം. കോൺഗ്രസിനു പഞ്ചാബ് നഷ്ടപ്പെട്ടതിനു തൊട്ട് പിന്നാലെ ഇപ്പോൾ അപ്രതീക്ഷിതമായി മഹാരാഷ്ട്രയിലും ഭരണം പോയി. രാജസ്ഥാനിലും ജാർ​ഗണ്ടിലും കോൺഗ്രസിനു കൂട്ട് കക്ഷി മന്ത്രി സഭ ഉണ്ടെങ്കിലും തനിച്ച് ഭരണം ഇന്ത്യയിൽ ഒരേ ഒരു സംസ്ഥാനത്ത് മാത്രം. അത് ചതിസ്ഗഡ് ആണ്‌. 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ 18ലും ബിജെപി പിടിച്ചെടുത്തപ്പോൾ കോൺഗ്രസിന്റെ ആധിപത്യം വീണ്ടും ചുരുങ്ങി പോവുകയാണ്‌. മഹാരാഷ്ട്രയിൽ ശിവ സേനയും കോൺഗ്രസും എൻ സി പിയും ചേർന്ന് മൃദു കാവിക്ക് കളർ പോരെന്നും നല്ല കാവി തന്നെ വേണം എന്നും ഹിന്ദുത്വ അടിത്തറ മതി എന്നും പറഞ്ഞാണ്‌ ശിവസേനയിലെ മഹാ ഭൂരിപക്ഷം എം എൽ എ മാരും ബിജെപിക്കൊപ്പം പോയത്.

അതേ സമയം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് അവസാനം വരെ കരുതിയതെങ്കിലും സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ ഫഡ്‌നാവിസ് തന്നെയാണ് ഷിന്‍ഡെയുടെ പേര് പ്രഖ്യാപിച്ചത്.വിമത ശിവസനേ നേതാക്കള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് ബിജെപിയില്‍ നിന്നുണ്ടായത്.മുംബൈയില്‍ തിരികെ എത്തിയ ഷിന്‍ഡെ ഫഡ്‌നാവിസിനെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. ശേഷം ഇരുവരും ഒന്നിച്ചാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 21 ബിജെപി മന്ത്രിമാരും 13 ശിവസേന വിമത മന്ത്രിമാരും പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തന്നെ പിന്തുണയ്ക്കുന്ന 49 അംഗങ്ങള്‍ ഒപ്പിട്ട കത്ത് ഷിന്‍ഡെ സമര്‍പ്പിച്ചു.

സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും ശിവസേന-ബിജെപി നേതാക്കൾ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഫഡ്‌നാവിസ് അറിയിച്ചു. താൻ സർക്കാരിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് ഫഡ്‌നാവിസിന്റെ പ്രഖ്യാപനം.രണ്ട് വർഷവും 213 ദിവസവും നീണ്ടുനിന്ന മഹാവികാസ് അഗാഡി സർക്കാരിന്റെ ഭരണത്തിന് ഇന്നലെയാണ് തിരശ്ശീല വീണത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചതോടെ പരാജയം ഉറപ്പിച്ച സാഹചര്യത്തിലാണ് ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ധവ് രാജി സന്നദ്ധത അറിയിച്ചത്.എന്തായാലും ഇന്ത്യൻ പാറിമെന്ററി ചരിത്രത്തിലെ വലിയ പരിഗണനയും സ്ഥാന ത്യാഗവുമാണ്‌ ബിജെപി മഹാ രാഷ്ട്രയിൽ ചെയ്തത്. യുദ്ധം നടത്തി ജയിച്ച ആൾക്ക് തന്നെ ഇരിക്കട്ടെ സിംഹാസനം എന്ന നയമാണ്‌ സ്വീകരിച്ചത്