നന്ദകുമാറിനെ പിടിച്ച് അകത്തിട്ടാൽ വീര്യം തകരില്ല- പിണറായിക്ക് മുന്നറിയിപ്പ് നല്കി മംഗളം ചാനൽ മേധാവി ആർ അജിത് കുമാർ

വീണ ജോർജിന്റെ ക്ലിപ്പില്ല എന്ന് പറഞ്ഞതിനാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്, താങ്കളുടെ കയ്യിൽ കഞ്ചാവുണ്ടോ എന്ന് ചോദിക്കുമ്പോൾ കഞ്ചാവില്ല എന്ന് പറഞ്ഞാൽ അത് കേസാകുമോയെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ നന്ദകുമാറിന്റെ കേസിന്റെ വകുപ്പറിയില്ല എന്നും നന്ദകുമാറിനെ പിടിച്ച് ജയിലിൽ ഇട്ടാൽ തകരുന്നതല്ല പോരാട്ട വീര്യം എന്നും മുതിർന്ന മാധ്യമ പ്രവർത്തകനും മംഗളം ചാനൽ മേധാവിയുമായ ആർ അജിത് കുമാർ.

ഏത് പ്രസിദ്ധീകരണത്തിന്റെയും എഡിറ്ററുടെയും ചീഫ് എഡിറ്ററേയും റിപോർട്ടറേയും പിടിച്ച് അറസ്റ്റും ജയിൽ വാസവും നടത്തിയാൽ ഒന്നിനും പരിഹാരമല്ല, അത് അവരുടെ പോരാട്ട വീര്യം വർദ്ധിപ്പിക്കുകയെയുള്ളൂ, ശക്തമായ പ്രതിഷേധം വിഷയത്തിലുണ്ട്, ഒരിക്കലും നീതികരിക്കാൻ പറ്റില്ല ക്രൈം നന്ദകുമാറിന്റെ അറസ്റ്റ്, അസത്യമായ വാർത്തയെ പ്രതിരോധിക്കാനും ഈ രാജ്യത്ത് സംവിധാനമുണ്ട്, അല്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നതല്ല ഈ രാജ്യത്തെ നിയമമെന്ന് അജിത് കുമാർ പറഞ്ഞു.

നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് 3 ദിവസം കസ്റ്റഡിയിൽ വയ്ച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ മന്ത്രി വീണാ ജോർജിന്റെ സ്ത്രീത്വത്തേ അപമാനിച്ച തെളിവുകൾ എന്തൊക്കെ പോലീസിനു പിടിച്ചെടുക്കാനായി എന്ന് വ്യക്തമല്ല. വീണയുടെ പേരിൽ നന്ദകുമാറിന്റെ കോഴിക്കോട് കൊച്ചി ഓഫീസുകളിൽ നിന്നും ലാവലിൻ കേസിന്റെ രേഖകൾ കൈവശപ്പെടുത്തുകയാണ്‌ നീക്കത്തിനു പിന്നിൽ. നന്ദകുമാർ പിണറായി വിജയനെതിരെ എൻഫോഴ്മെന്റിൽ നല്കിയ 1000 കോടിയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകൾ കൈവശപ്പെടുത്തുകയും നന്ദകുമാറിന്റെ ജയിൽ വാസത്തിനു പിന്നിൽ ലക്ഷ്യം ഉള്ളതായി പറയുന്നു

നന്ദകുമാർ പോലീസ് കസ്റ്റഡിയിൽ ഇരിക്കവേയാണ്‌ പോലീസ് കോഴിക്കോട് ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയത്. മാധ്യമ പ്രവർത്തകരേ വേട്ടയാടി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമ്പോൾ അവരെ ജയിലിൽ വിടുന്ന കോടതിയേയും ആർ അജിത് കുമാർ വിമർശിച്ചു. ഇത്തരം കേസുകളിൽ തെളിവുണ്ടോ എന്നും പ്രതികാര കേസുകൾ ആണോ എന്നും കോടതി പരിശോധിക്കേണ്ടതായിരുന്നു. ജനാധിപത്യ വിരുദ്ധ സമീപനമാണ്‌ കോടതിയുടെ ഭാഗത്തും. പോലീസും സർക്കാരും പറയുന്നത് കേൾക്കുന്ന കീഴ് ഓഫീസായി കോടതികൾ മാറുന്നു എന്നും വിമർശനം ഉയരുന്നു

മന്ത്രി വീണാ ജോർജിനെ അപമാനിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.കസ്റ്റഡി കാലാവധി അവസാനിച്ച നന്ദകുമാറിനെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച വീണ്ടും കസ്റ്റഡി അപേക്ഷ പോലീസ് സമർപ്പിക്കും, ക്രൈം നന്ദകുമാറിനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് മംഗളം ചാനൽ മേധാവി ആർ അജിത് കുമാർ,